Sunday, 10 April 2011

ഹൈന്ദവ ധര്‍മ്മം


മനുഷ്യന്‍ കാലം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ സ്വാര്തനായി തീരുകയാണ് . ദൈവവിശ്വാസം , ഗുരുഭക്തി , മുതിര്‍ന്നവരോടുള്ള ബഹുമാനം , ആദരവ് എന്നിവ കുറഞ്ഞു വരികയാണ് . അതുപോലെ തന്നെ ആത്മാര്‍ഥമായ സ്നേഹം അത് സ്വന്തം രാജ്യത്തോട് , ദേശത്തോട് , കുടുംബത്തോടുപോലും ഇല്ലാതായി വരികയാണ് . രാജ്യത്ത് അക്രമവും അനീതിയും ദിനംപ്രതി കൂടി വരികയാണ് . ഏതെല്ലാം വഴിക്ക് പണം സമ്പാദിക്കുവാന്‍ കഴിയും എന്ന ഒരു ചിന്തയെ ഉള്ളു . അതിനു വേണ്ടി സഹോദരങ്ങളെയും മാതാപിതാക്കളെയും വരെ കൊല്ലാന്‍ പോലും മനുഷ്യന്‍ മടിക്കുന്നില്ല . ഈ അധപധനതിനു പ്രധാന കാരണം ദൈവവിശ്വാസം കുറഞ്ഞു എന്നുള്ളതാണ് .

                                   ഓം 
ശുക്ലാംബരദരം വിഷ്ണും ശശിവ൪ണം ചതുര്‍ഭുജം 
പ്രസന്നവദനം ധ്യായേത്‌ സ൪വ്വ വിഗ്നോപശാന്തയെ  
ഓം ശ്രീ ശാരദാ ഗണപതി ഗുരുദ്യോ നമ               
ഓം ശരവണഭവായ നമ 
ഓം നമോ ഭഗവതേ വാസുദേവായ നമ 
ഓം സഹനാ ഭവതു സഹനൌ ശുതക്തു 
സഹവീര്യം കരവാവഹൈ 
തേജസ്വിനാവധിതമാസ്തു മാവിദ്വിഷാവഹൈ 
ഓം ശാന്തി ശാന്തി ശാന്തി 
യമ ശൈവ സമുപാസതേ ശിവ ഇതി 
ബ്രഹ്മേതി വെന്ധാദാത്തിനോ
ബൊന്ധാ ബുന്ധ ഇതി പ്രമാണ പടവ 
കരെതി നൈയ്യായികാ 
അ൪ഹന്നിത്വതി ജൈന ശാസനരതാ 
കര്മൈതി മിംമാസകാ 
സോയം ഭോവി ധാതുവാന്ചിതഫലം 
ത്രൈലോക്യനാഭോഹരി            


ഈ ഭൂമിയില്‍ സാദാരണ മനുഷ്യരായ നമ്മള്‍ ആശിക്കുന്നത് മനുഷ്യത്വം ,മുമുക്ഷത്വം (മോക്ഷം), സജ്ജനസംശ്രയം എന്നിവയാണ്. 

മനുഷ്യത്വം 
------------------
ഈ ഭൂമിയില്‍ പുഴു, പക്ഷി, മൃഗം എന്നിവയായി പല പ്രാവശ്യം ജനിച്ച് സല്ക്കര്മങ്ങള്‍ ചെയ്ത പുണ്യം കൊണ്ടാണ് മനുഷ്യ ജന്മം കിട്ടുന്നത് . അചേതന വസ്തുക്കള്‍ക്ക് ശരീരം മാത്രവും സസ്യങ്ങള്‍ക്ക് ശരീരവും മനസ്സിന്റെ തുടക്കവും , മൃഗങ്ങള്‍ക്ക് ശരീരം, മനസ്സ്, സാദാരണ ബുദ്ധി എന്നിവയുമുണ്ട് .
മനുഷ്യന് ശരീരം, മനസ്സ്, വിവേചന ശക്തിയുള്ള ബുദ്ധി (Discrimination power to differenciate good and evil) എന്നിവയുമുണ്ട്. മനുഷ്യനായ് ജീവിക്കുമ്പോള്‍ നാം ചെയ്യുന്ന കര്‍മങ്ങളാണ് നമ്മുടെ അടുത്ത ജന്മത്തെ നിശ്ചയിക്കുന്നത്. സല്ക്കര്മങ്ങള്‍ മാത്രം ചെയ്താല്‍ സ്വര്‍ഗത്തെ പ്രാപിക്കുന്നു. അവിടെ പോയി സ്വര്‍ഗ്ഗ സുഖങ്ങള്‍ അനുഭവിക്കുന്നു. പുണ്യം തീര്‍ന്നാല്‍ അവിടെ നിന്നും ഭൂമിയിലേക്ക് പതിക്കുന്നു അതുകൊണ്ടാണ് പൂര്‍വ്വികന്മാര്‍ വീഴുന്ന നക്ഷത്രത്തെ നോക്കരുതെന്ന്‍ പറയുന്നത്. പുണ്യ പാപങ്ങള്‍ സമ്മിശ്രമായി ചെയ്താല്‍ ഭൂമിയില്‍ തന്നെ പിന്നെയും ജനിച്ച് സ്വര്‍ഗനരകതുല്യങ്ങലായ അനുഭവങ്ങള്‍ ലഭിക്കുന്നു.         

പുരാണങ്ങള്‍ 
---------------------
നമ്മുടെ പുരാണങ്ങളില്‍ പ്രതിപാതിച്ചിട്ടുള്ള കാര്യങ്ങളുടെ ആന്തരാര്‍ത്ഥം അറിയാതെ ചിലര്‍ അവയെ പുച്ചിക്കുന്നു. 
മറ്റു മതങ്ങളില്‍ എല്ലാം ഒരേ ഒരു ദൈവം ഒരേ ഒരു വേദഗ്രന്ഥം എന്നാ നിലയിലാണ് കാണുന്നത്. എന്നാല്‍ ഒരു ഹിന്ദുവിനോട് ദൈവം ആരാണെന്ന് ചോദിച്ചാല്‍ ചിലര്‍ ശിവന്‍, ബ്രഹ്മാവ്‌, ദേവി, കൃഷ്ണന്‍, എന്നിങ്ങനെ പല ദൈവങ്ങളെയും പറയും. മത പുസ്തകമാണെങ്കില്‍ ഇതുപോലെ തന്നെ ഭാഗവതം, ഭഗവത്ഗീത, രാമായണം എന്നിങ്ങനെയും.
എന്നാല്‍ ഹൈന്ദവരുടെ മതപുസ്തകം വേദങ്ങളും ദൈവം പരബ്രഹ്മവും ആണ്. വേദങ്ങള്‍ എത്രയോ പ്രാചീനമാണ്. രിശീശ്വരന്മാര്‍ ഉണ്ടാക്കിയതാണ്. ഈ വേദ പുസ്തകത്തെ അടിസ്ഥാനമാക്കി ശങ്കരാചാര്യര്‍, മാദ്വാചാര്യര്‍, രാമാനുജാചാര്യര്‍ മുതലായ ആചാര്യന്മാര്‍ ഭാഷ്യങ്ങള്‍ ഉണ്ടാക്കി. 
വേദത്തില്‍ നിന്നും സ്മൃതികള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ തുടങ്ങിയവ ഉണ്ടായി. എല്ലാം വേദങ്ങളെ ആസ്പദമാക്കിയാണ്. ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഭഗവത്ഗീത.
വേദത്തില്‍ കാര്യങ്ങള്‍ സംഗ്രഹിചിട്ടെ പറഞ്ഞിട്ടുള്ളൂ. സാദാരണ മനുഷ്യന് അത് മനസ്സിലാക്കാന്‍ വിഷമമാണ്. അതിനാല്‍ അതിലെ കാര്യങ്ങളെ വിശദീകരിച് സ്മൃതികളും പുരാണങ്ങളും മറ്റും ഉണ്ടാക്കി.
ഉദാ:- വേദത്തില്‍ സത്യം വദാ - സത്യം പറയു എന്നും സ്മൃതിയില്‍ സത്യം വദാ പ്രിയാ കുരു എന്ന് വിശദീകരിച്ചു൦. അതായത് അന്യനു ഗുണം വരുമെങ്ങില്‍ സത്യം പറയുക അല്ലെങ്കില്‍ നിശബ്ദത പാലിക്കുക.സത്യത്തിന്റെ ഗുണങ്ങളെ പ്രകീര്‍ത്തിച്ചു ഹരിശ്ചദ്ര പുരാണം ഉണ്ടായി. ഇത് ഒരു കഥാരൂപത്തില്‍ ആണെങ്കിലും സാരാംശം സത്യം എന്നതാണ്.

വേദത്തെ പിതൃ സംഹിത സ്മൃതിയെ മാത്രുസംഹിത പുരാണത്തെ പത്നിസംഹിത എന്നിങ്ങനെ പറയാം.ജ്ഞാനിക്കു വേദം പഠിച്ചാല്‍ അര്‍ഥം മനസ്സിലാകും. അതേ കാര്യം അത്രയും ജ്ഞാനം ഇല്ലാത്തവര്‍ക്ക് മനസ്സിലാകാന്‍ കഥാരൂപത്തിലും നടകരൂപതിലും വേണ്ടി വരും. 
വേദത്തില്‍ നമ്മുടെ ദൈന്യം ദിന കാര്യങ്ങളെ പറ്റി അതായത് ആഹാരം വസ്ത്രം എന്നിവയെ പറ്റി ഒന്നും പറയുന്നില്ല. പക്ഷെ നമ്മള്‍ ഈ ലോകത്ത് എങ്ങനെ ജീവിക്കണം ,ഓരോരുത്തരോടും എങ്ങനെ പെരുമാറണം നമ്മുടെ കര്‍മങ്ങള്‍ എന്തെല്ലാം എന്നതിനെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ട് നാം എന്ത് കൊണ്ടാണ് കഷ്ടപ്പെടുന്നത് ,ദുഖിക്കുന്നത് മോക്ഷം കിട്ടുവാനുള്ള മാര്‍ഗം ഇതാണ് എന്നെല്ലാം വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്.നാം മരിക്കുമ്പോള്‍ ജഡശരീരം ദഹിപ്പിക്കുന്നു. പിന്നെ ജ്ഞാനെന്ദ്രിയങ്ങള്‍, മനസ്സ് ബുദ്ധി ഇവയെല്ലാം ചേര്‍ന്ന് സൂക്ഷ്മ ശരീരമായി അതായത് കണ്ണിനു ഗോചരമല്ലാത്ത പുന്യപാപങ്ങലെക്കൊണ്ടുള്ള സുഖ ദുഃഖങ്ങള്‍ അനുഭവിച് വേറെ ഒരു ജന്മം എടുത്ത് വേറൊരു ശരീരത്തില്‍ ചേര്‍ന്ന് ജനിക്കുന്നു.

ദൈവം 
-------------
ഹിന്ദു മതത്തില്‍ ഒരേ ഒരു ദൈവമേയുള്ളൂ 'പരബ്രഹ്മം'. എന്നാല്‍ പരബ്രഹ്മത്തെ പല പേരിലും രൂപത്തിലും ജനങ്ങള്‍ പൂജിക്കുന്നു.
നമ്മുടെ സാധ്യാ വന്ദനത്തില്‍ പറയുന്നത് പോലെ " ആകഗത് പതിതം തോയം യധാച്ഛതി സാഗരം സാഗരം സര്‍വ്വ ദേവനനമാസ്കാരം കേശവം പ്രതിഗച്ഛതി" ഏതൊരു പ്രകാരം എല്ലായിടത്തും പെയ്യുന്ന മഴ മലയിലായാലും പുഴയിലായാലും ഒടുവില്‍ സമുദ്രത്തില്‍ എത്തിചെരുന്നുവോ അതുപോലെ ഇതു ദേവനെ വന്ദിചാലും അതെല്ലാം സാക്ഷാല്‍ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. 
ശ്രീ ശങ്കരാചാര്യരുടെ അധ്വൈതത്തില്‍ നമ്മളിലുള്ള ജീവാത്മാവ് പരമാത്മാവിന്റെ ഒരു അമ്ശമാനെന്നും രണ്ടും ഒന്ന് തന്നെയാണെന്നും പറയുന്നു.
ഒരു ദേവന് നൈവേദ്യം നല്‍കുമ്പോള്‍ പറയുന്ന മന്ത്രം 'പ്രാണായ സ്വാഹ,അപാനായ സ്വാഹ,വ്യാനായ സ്വാഹാ,ഉദാനായ സ്വാഹാ,സമാനായ സ്വാഹാ,ബ്രഹ്മതൈഇ സ്വാഹാ' എന്നാണു. ഈ മന്ത്രം തന്നെയാണ് ബ്രാഹ്മണന്‍ ആഹാരം കഴിക്കുന്നതിനു മുന്പ് ഇലയുടെ മുന്നില്‍ ഇരുന്നു ഉച്ചരിക്കുന്നത്. തന്റെ മുന്നിലുള്ള അന്നത്തെ ദേഹത്തിലുള്ള ജീവാത്മാവിന് നൈവേദ്യം നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം.



രാമായണം 
--------------------
രാമായണത്തില്‍ ശ്രീരാമന്‍ മനുഷ്യനായി മനുഷ്യ ധര്മത്തെ നമുക്ക് വേണ്ടി ആചരിച്ചു കാണിച്ചു തരുന്നു. ഓരോ കാണ്ഡവും ഓരോ ധര്മത്തെ കാണിച്ചു തരുന്നു.

  1. ബാലകാണ്ഡം - ഈ കാന്ധത്തില്‍   ആചാര്യ ധര്‍മം, ഗുരുശിഷ്യബന്ധം എന്നിവയുടെ മഹത്വം വിവരിക്കുന്നു . രാമ ലക്ഷ്മണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ വനത്തില്‍ പോയി. മഹര്‍ഷിയുടെ ആജ്ഞ അനുസരിച് താടകയെ വധിച് യജ്ഞം രക്ഷിച്ചു. വിശ്വാമിത്രന്റെ ആജ്ഞ പ്രകാരം ശിവ ധനുസ്സ് കുലച് ജാനകിയെ പരിണയം ചെയ്തു. അഹങ്കാരമുള്ള പരസുരാമന്റെ വില്ല് മേടിച്ചു കുലച്ചു. ഒരു ഗുരുവിനെ ശിഷ്യന്‍ അനുസരിക്കേണ്ടത് ഗുരുവിന്റെ ആത്മഗതം അറിഞ്ഞു വേണം. ഗുരു പറയാതെ ഗുരുവിന്റെ ഹിതമെന്തെന്നു അറിഞ്ഞു പ്രവര്‍ത്തിക്കുന്നവാനാണ് ഉത്തമ ശിഷ്യന്‍. ഗുരു പറഞ്ഞതാനുസ്സരിച് അത് മാത്രം ചെയ്യുന്നവനാണ് മധ്യമന്‍. ഗുരു പറഞ്ഞാലും ചെയ്യാതവനാണ് അധമന്‍.
  2.  അയോധ്യാ കാണ്ഡം  - പിതൃധര്‍മ്മം - പിത്രുവാക്ക് പരിപാലനം
  3.  ആരണ്യകാണ്ഡം  - മഹാത്മാക്കലോടുള്ള ധര്‍മ്മം ( മുനിമാരോട് )
  4. കിഷ്കിന്ധാ കാണ്ഡം - മിത്രധര്മം - സുഗ്രീവനോട് സഖ്യം ചെയ്ത് ബാലിയെ കൊന്നു സുഗ്രീവനെ പട്ടാഭിഷേകം ചെയ്തു.
  5. സുന്ദര കാണ്ഡം  - ഭക്തി ധര്‍മ്മം - ഹനുമാന്റെ അകമഴിഞ്ഞ ഭക്തി 
  6. യുദ്ധകാണ്ഡം  - ശത്രു സംഹാരം - ധര്‍മ്മ പരിപാലനം , വിഭീഷണ ശരണാഗതി 
  7.  ഉത്തര കാണ്ഡം  - പ്രജകളോടുള്ള ധര്‍മ്മം          

Monday, 7 March 2011

അനിവാര്യമായ തിരിച്ചു പോക്ക് ........

അതെ ഹിന്ദുത്വത്തിലേക്കുള്ള തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു
മനുഷ്യന്‍ കാലം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ സ്വാര്തനായി തീരുകയാണ് . ദൈവവിശ്വാസം , ഗുരുഭക്തി , മുതിര്‍ന്നവരോടുള്ള ബഹുമാനം , ആദരവ് എന്നിവ കുറഞ്ഞു വരികയാണ് . അതുപോലെ തന്നെ ആത്മാര്‍ഥമായ സ്നേഹം അത് സ്വന്തം രാജ്യത്തോട് , ദേശത്തോട് , കുടുംബത്തോടുപോലും ഇല്ലാതായി വരികയാണ് . രാജ്യത്ത് അക്രമവും അനീതിയും ദിനംപ്രതി കൂടി വരികയാണ് . ഏതെല്ലാം വഴിക്ക് പണം സമ്പാദിക്കുവാന്‍ കഴിയും എന്ന ഒരു ചിന്തയെ ഉള്ളു . അതിനു വേണ്ടി സഹോദരങ്ങളെയും മാതാപിതാക്കളെയും വരെ കൊല്ലാന്‍ പോലും മനുഷ്യന്‍ മടിക്കുന്നില്ല . ഈ അധപധനതിനു പ്രധാന കാരണം ദൈവവിശ്വാസം കുറഞ്ഞു എന്നുള്ളതാണ് .

എന്നെ പറ്റി .........



ഞാന്‍ ജനിച്ചത് ഒരു പാര്‍ട്ടി ഗ്രാമത്തിലാണ് ...
അതെ കൊടുങ്ങല്ലൂരിലെ രാമായണത്തിന് പകരം ദാസ്‌ കാപിടല്‍ വായിക്കുകയും രാമന് പകരം കാറല്‍ മാര്‍ക്സിനെ ആരാധിക്കുകയും സ്വന്തം സംസ്കാരത്തെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പാര്‍ടി ഗ്രാമത്തില്‍ ...

ഞാന്‍ നാലാം ക്ലാസ് കഴിഞ്ഞു അഞ്ചിലേക്ക് ജയിച്ചപ്പോള്‍ സെക്കന്റ്‌ ലാംഗ്വേജ് ആയി എന്‍റെ മുന്പില്‍ രണ്ടു ഭാഷകള്‍ ഹിന്ദിയും സംസ്കൃതവും . സംസ്കൃതം ക്ലാസ്സില്‍ കുട്ടികള്‍ വളരെ കുറവാണെന്നും ഈ വര്‍ഷവും ആവശ്യത്തിനു കുട്ടികള്‍ ഇല്ലെങ്കില്‍  ജോലി  നഷ്ടപ്പെടുമെന്നും ടീച്ചര്‍ വന്നു പറഞ്ഞു .സംസ്കൃതം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണെന്നും ഭാരതത്തിലെ ആദ്യത്തെ ഭാഷയാണെന്നും നമ്മുടെ പൈത്രുകവുമായി അതിനു അഭേദ്യമായ ബന്ധമുണ്ടെന്നും അവഗനിക്കപ്പെടെണ്ട ഭാഷയല്ല അതെന്നും  ഞാന്‍ മനസ്സിലാക്കി .  ഞാന്‍ സംസ്കൃതം ക്ലാസ്സിലേക്ക് പോകാന്‍ തീരുമാനിച്ചു . എന്‍റെ കൂട്ടുകാരോടെല്ലാം ഞാന്‍ ഇതെപ്പറ്റി പറയുകയും ഞങ്ങളെല്ലാവരും സംസ്കൃതം പഠിക്കാന്‍ തുടങ്ങി .  ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് എന്‍റെ വീട്ടില്‍ ഇത് അറിയുന്നത് . വീട്ടില്‍ ഭയങ്കര പ്രശ്നമായി . ഒരു കംമുനിസ്ടുകാരന്‍ ഒരിക്കലും സംസ്കൃതം പഠിക്കരുതെന്നും മറ്റും വീട്ടുകാര്‍ എന്നോട് പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കി . പക്ഷെ ഞാന്‍ സമ്മതിച്ചില്ല . എന്താണ് സംസ്കൃതം ഭാഷയ്ക്കുള്ള കുഴപ്പമെന്നും അത് പഠിചാലെന്താ എന്നുമുള്ള എന്‍റെ ചോദ്യത്തിന് എന്‍റെ വീട്ടുകാര്‍ക്ക് ഉത്തരമില്ലായിരുന്നു . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇന്റര്‍വെല്‍ സമയത്ത് എന്നെ കാണാന്‍ ഒരു അധ്യാപകനെത്തി . അദ്ദേഹം കംമുനിസത്തെ കുറിച്ചും കംമുനിസ്ടുകാരെ കുറിച്ചുമെല്ലാം വാ തോരാതെ സംസാരിച്ചു . സംസ്കൃത പഠനത്തില്‍ നിന്നും നീയും കൂട്ടുകാരും പിന്മാറണം എന്നും പറഞ്ഞു.  എന്‍റെ മനസ്സ് എന്തോ അതിനു അനുവദിച്ചില്ല . കൂട്ടുകാരുടെ മുഖത്ത് ഞാന്‍ എങ്ങനെ നോക്കും എന്നായി . ആഴ്ചകള്‍ കഴിഞ്ഞു പോയി .മേല്‍പ്പറഞ്ഞ അധ്യാപകന്റെ പാര്‍ട്ടി ക്ലാസുകള്‍ പലവട്ടം ഞങ്ങള്‍ക്ക് കിട്ടി . എന്നെ കാണുവാന്‍ പിന്നീട് പല പാര്‍ട്ടി അധ്യാപകരും എത്തി . കൂട്ടുകാരില്‍ പലരും ഹിന്ദി ക്ലാസ്സിലേക്ക് പോയി . പിന്നീടു ഞാനും മേല്‍പ്പറഞ്ഞ അധ്യാപകനും തമ്മില്‍ പലപ്പോളും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു . ഞാന്‍ പലപ്പോളും അദ്ധേഹത്തിന്റെ കണ്ണിലെ കരടായി . സയന്‍സ് ക്ലാസുകളില്‍ ഞാന്‍ പലപ്പോളും കടുത്ത ശിക്ഷകള്‍ അതിജീവിക്കേണ്ടി വന്നു. കണക്ക് അധ്യാപകനും കായിക അട്യാപകാനും  ഇദ്ദേഹത്തിന്റെ നിലപാടില്‍ തന്നെ ആയിരുന്നു .  വര്‍ഷങ്ങള്‍ കടന്നു പോയി . .സ്കൂളിലെ വോളിബോള്‍ ടീമില്‍ ഉണ്ടായിരുന്ന എനിക്കു ജില്ല ടീമില്‍ സെലെക്ഷന്‍ നിഷേധിക്കപ്പെട്ടു  . എന്നെക്കാളും മോശമായി കളിക്കുന്ന പലര്‍ക്കും സെലെക്ഷന്‍ ലഭിച്ചു .

Friday, 4 March 2011

ചരിത്രത്തിലൂടെ ...


ആദ്യമായി ഭാരതത്തിലേക്ക് എത്തിയ വിദേശികള്‍ സ്രോതസ്സ് തേടിയെത്തിയ ഭാഗ്യന്വേഷികള്‍ ആണെന്ന് നാം മനസ്സിലാക്കിയില്ല ...
അവര്‍ക്ക്  പിറകെ പടിഞ്ഞാറന്‍ കൊള്ളക്കാരുടെ കുത്തൊഴുക്ക് ഉണ്ടായി . അതിഥികളായി എത്തിയവര്‍ പതുക്കെ നമ്മുടെ നാടിനെ കീഴടക്കി ..

വടക്ക് നിന്ന് വന്ന പാര്‍സികള്‍ , പടിഞ്ഞാറ് നിന്ന് വന്ന വെള്ളക്കാര്‍ എല്ലാം അധിനിവേശ ശക്തികള്‍ ആയിരുന്നു .അവര്‍ നമ്മുടെ നാടിനെ കൊള്ളയടിച്ചു .അവരുടെ സംസ്കാരം  നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു ,നമ്മുടെ പൈതൃകത്തെ തകര്‍ക്കാന്‍ ശ്രമിച്ചു .
വ്യാപകമായ പരിവര്‍ത്തനങ്ങള്‍ നടത്തി . ഭാരതത്തിലെ ജനങ്ങളെ അവര്‍ ഭിന്നിപ്പിച്ചു .മറു വശത്ത് മുഗള്‍ ചക്രവര്‍ത്തിമാര്‍ പേര്‍ഷ്യന്‍ സംസ്കാരം വളര്‍ത്തി .പല തരം കരങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ഭുധിമുട്ടിലാക്കുകയും സാംസ്കാരിക പരിവര്‍ത്തനം നടത്തുന്നവര്‍ക്ക്‌ മാത്രം  ഇളവുകള്‍ അനുവദിക്കുകയും ചെയ്യുകയെന്നത് ഇരു കൂട്ടരുടെയും തന്ത്രമായിരുന്നു . ഭാരത മക്കള്‍ ഇതിനെതിരെ പോരാട്ടം നടത്തി . ശക്തമായ ചെറുത്തു നില്പ് നടത്തിയത് ശിവജിയും ജാന്‍സി റാണിയും ആയിരുന്നു ...

നൂറ്റാണ്ടുകള്‍ നീണ്ട  പോരാട്ടങ്ങള്‍ക്ക് വിരാമമായി , നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു .

അടുക്കും ചിട്ടയും ഉള്ളതും കെട്ടുറപ്പുള്ളതും ആയ ഒരുഭാരതം കേട്ടിപ്പടുക്കെണ്ടാത് ആവശ്യം ആണെന്ന് നാം മനസ്സിലാക്കി ...
എന്നാല്‍ അയല്‍ക്കാര്‍ പോലും നമുക്ക് വെല്ലുവിളി ആണെന്ന് ആദ്യം പാകിസ്ഥാനും പിന്നീട് ചൈനയും തെളിയിക്കുന്നതാണ് നാം കണ്ടത് ...

അവര്‍ക്ക് പിന്തുണയുള്ള ഒറ്റുകാര്‍ ഭാരതിലുന്ടെന്നും നാം മനസ്സിലാക്കേണ്ടത് തന്നെ ആണ് .  


ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യം വിനാശകരവും അപകടകരവുമാണ് ...



നാം നമ്മുടെ പൈതൃകവും സംസ്കാരവും എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു ...

Sunday, 27 February 2011

പഠിപ്പിക്കാതെ പോയ ചരിത്രം ...

           30485_133876223300096_100000331587532_252985_5769164_n
ഭാരതത്തിന്‍റെ ചരിത്രം പഠിച്ച പലരും അത്യന്തം വികലമായ കഴ്ച്ചപ്പാടിലുടെ ആണ് അത് അവതരിപ്പിച്ചത് .ഒരു ജനത എന്നാ നിലക്ക് നാം അടിമതതിലാണ്ടാത് പ്ലാസി യുദ്ധത്തിലൂടെ തുടക്കമിട്ട ബ്രിട്ടീഷ്‌ ആദിപത്യത്തില്‍ മാത്രമായിരുന്നു എന്നാ വിലയിരുത്തല്‍ അതിലൊന്നാണ് .എന്നാല്‍ bc 327 ല്‍ മാസിഡോണിയന്‍ ചക്രവര്‍ത്തി ആയിരുന്ന അലക്സാണ്ടര്‍ ഭാരതം ആക്രമിച്ചതോട് കൂടി അടിമത്തത്തിന്റെ ഇരുണ്ട യുഗം ആരംഭിച്ചു എന്നതാണ് വസ്തുത . തുടര്‍ന്ന് നിരവധി വൈദേശിക ശക്തികള്‍ തീയും വാളുമായി വന്നു നമ്മുടെ ജനതയെ ശിഥിലമാക്കുവാനും സംസ്കാരത്തെ നിഷ്പ്രഭാമാക്കുവാനും പരിശ്രമിച്ചു .
ഏഴാം നൂറ്റാണ്ടില്‍ തുടക്കമിട്ട് പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്നിയിലൂടെയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗോറിയിലുടെയും സ്ഥാപിതമായ മുഘല്‍ ഭരണം നമ്മുടെ സാംസ്കാരിക ദീപ്തിയെ കെടുത്തിക്കളഞ്ഞു .
ഭാരതം അടിമതമാനുഭാവിച്ചത് ബ്രിട്ടീഷ്‌ വാഴ്ചക്കാലത്ത് മാത്രമല്ലെന്നും മുഘല്‍ ഭരണകാലത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നുമുള്ള തിരിച്ചറിവാണ് പല ചരിത്രകാരന്മാര്‍ക്കും ഇല്ലാതെ പോയത് . അതോടൊപ്പം തന്നെ വൈദേശികാദിപത്യത്തിന്റെ കഠിന കാലങ്ങളില്‍ ഹൈന്ദവ ജനത പഞ്ചപുച്ചമടക്കി കഴിയുകയായിരുന്നു എന്നാ തെറ്റിധാരണയും പ്രാമാണികരായ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചു . ലോകം കീഴടക്കാനെത്തിയ അലക്സാണ്ടാരിനു ഹൈന്ദവ പൌരുഷത്തിന്റെ കരുത്ത് കണ്ട് തിരിചോടെണ്ടി വന്നു . മുഗള്‍ ഭരണ കാലത്തും ബ്രിട്ടീഷ്‌ വാഴ്ച്ചക്കാലതും അടിമത്തത്തിന്റെ അവസാന കളങ്കവും കഴുകിക്കളയാന്‍ ഹൈന്ദവ ജനത
ധീരമായി പരിശ്രമിച്ചു എന്നതാണ് സത്യം .
വൈദേശിക ആക്രമണങ്ങള്‍ ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു ...
പല രൂപങ്ങളില്‍ പല ഭാവങ്ങളില്‍ അവ നമ്മുടെ നാടിനെ പ്രത്യക്ഷത്തില്‍ ആക്രമിച്ച കാലം കഴിഞ്ഞു
എന്നാല്‍ പരോക്ഷമായി ഇപ്പോളും അത് അനസ്യുതം തുടരുന്നു ...
                      38574_139230066113027_100000781029014_171343_7118999_n