ഭാരതത്തിന്‍റെ ചരിത്രം പഠിച്ച പലരും അത്യന്തം വികലമായ കഴ്ച്ചപ്പാടിലുടെ ആണ് അത് അവതരിപ്പിച്ചത് .ഒരു ജനത എന്നാ നിലക്ക് നാം അടിമതതിലാണ്ടാത് പ്ലാസി യുദ്ധത്തിലൂടെ തുടക്കമിട്ട ബ്രിട്ടീഷ് ആദിപത്യത്തില്‍ മാത്രമായിരുന്നു എന്നാ വിലയിരുത്തല്‍ അതിലൊന്നാണ് .എന്നാല്‍ bc 327 ല്‍ മാസിഡോണിയന്‍ ചക്രവര്‍ത്തി ആയിരുന്ന അലക്സാണ്ടര്‍ ഭാരതം ആക്രമിച്ചതോട് കൂടി അടിമത്തത്തിന്റെ ഇരുണ്ട യുഗം ആരംഭിച്ചു എന്നതാണ് വസ്തുത . തുടര്‍ന്ന് നിരവധി വൈദേശിക ശക്തികള്‍ തീയും വാളുമായി വന്നു നമ്മുടെ ജനതയെ ശിഥിലമാക്കുവാനും സംസ്കാരത്തെ നിഷ്പ്രഭാമാക്കുവാനും പരിശ്രമിച്ചു .
ഏഴാം നൂറ്റാണ്ടില്‍ തുടക്കമിട്ട് പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസ്നിയിലൂടെയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗോറിയിലുടെയും സ്ഥാപിതമായ മുഘല്‍ ഭരണം നമ്മുടെ സാംസ്കാരിക ദീപ്തിയെ കെടുത്തിക്കളഞ്ഞു .
ഭാരതം അടിമതമാനുഭാവിച്ചത് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മാത്രമല്ലെന്നും മുഘല്‍ ഭരണകാലത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നുമുള്ള തിരിച്ചറിവാണ് പല ചരിത്രകാരന്മാര്‍ക്കും ഇല്ലാതെ പോയത് . അതോടൊപ്പം തന്നെ വൈദേശികാദിപത്യത്തിന്റെ കഠിന കാലങ്ങളില്‍ ഹൈന്ദവ ജനത പഞ്ചപുച്ചമടക്കി കഴിയുകയായിരുന്നു എന്നാ തെറ്റിധാരണയും പ്രാമാണികരായ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചു . ലോകം കീഴടക്കാനെത്തിയ അലക്സാണ്ടാരിനു ഹൈന്ദവ പൌരുഷത്തിന്റെ കരുത്ത് കണ്ട് തിരിചോടെണ്ടി വന്നു . മുഗള്‍ ഭരണ കാലത്തും ബ്രിട്ടീഷ് വാഴ്ച്ചക്കാലതും അടിമത്തത്തിന്റെ അവസാന കളങ്കവും കഴുകിക്കളയാന്‍ ഹൈന്ദവ ജനത
ധീരമായി പരിശ്രമിച്ചു എന്നതാണ് സത്യം .
വൈദേശിക ആക്രമണങ്ങള്‍ ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു ...
പല രൂപങ്ങളില്‍ പല ഭാവങ്ങളില്‍ അവ നമ്മുടെ നാടിനെ പ്രത്യക്ഷത്തില്‍ ആക്രമിച്ച കാലം കഴിഞ്ഞു
എന്നാല്‍ പരോക്ഷമായി ഇപ്പോളും അത് അനസ്യുതം തുടരുന്നു ...